ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസിൽ പടയൊരുക്കം

പ്രസിഡൻ്റ് ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസിൽ പടയൊരുക്കം. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് പരാതി നൽകി. നിയോജക മണ്ഡലം ഭാരവാഹി നിയമനത്തിൽ ഗ്രൂപ്പ് വീതം വെപ്പെന്നാണ് പരാതി. ഷാഫിയെ പ്രസിഡൻ്റായി തുടരാൻ അനുവദിക്കരുതെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം രണ്ട് നിയോജക മണ്ഡലം കമ്മറ്റി നിയമനങ്ങൾ ദേശീയ നേതൃത്വം ഇടപെട്ട് മരവിപ്പിച്ചിരുന്നു. (youth congress shafi parambil)
സംസ്ഥാന ഭാരവാഹികളായ ഒരു വിഭാഗം ആളുകളാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. ഷാഫി ഗ്രൂപ്പ് പ്രസിഡൻ്റായി തുടരുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും കത്തിൽ ഇവർ ആവശ്യപ്പെടുന്നു. ഗ്രൂപ്പ് വീതം വെപ്പ് നടക്കുന്നു. അർഹതയുള്ളവരെ പുറത്തുനിർത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു. ഗ്രൂപ്പ് പ്രസിഡൻ്റായി തുടരാൻ ഷാഫി പറമ്പിലിനെ അനുവദിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Story Highlight: youth congress against shafi parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here