‘ആരുടെ മകള്‍ക്കും ഇത് സംഭവിക്കാം’; യു.പി. പൊലീസിന് അലഹബാദ് ഹൈക്കോടതിയുടെ വിമർശനം

ഉത്തർപ്രദേശിലെ മെന്‍പുരിയില്‍ ദുരൂഹസാഹചര്യത്തില്‍ 16 വയസുകാരി മരിച്ച കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. പാവപ്പെട്ട കുടുംബത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടിക്കാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത്. ആരുടെ മകള്‍ക്ക് വേണമെങ്കിലും ഇത് സംഭവിക്കാമെന്നും അത് മറക്കരുതെന്നും അലഹബാദ് ഹൈക്കോടതി പൊലീസിനെ ഓര്‍മ്മിപ്പിച്ചു.
2019 സെപ്റ്റംബര്‍ 16നാണ് 16 വയസുള്ള പെൺകുട്ടിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് സംഭവത്തിൽ കുടുംബം ആരോപിച്ചിരുന്നു. മെന്‍പുരി പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ഇതിനിടെ പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളില്‍ ആരോപിച്ചിരുന്നു. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചതിന് ശേഷം ഏകദേശം മൂന്ന് മാസത്തോളം പൊലീസ് പ്രതികളെ ചോദ്യം ചെയ്തില്ലെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. പൊലീസ് എങ്ങനെയാണ് ഇത്തരം കേസുകള്‍ അന്വേഷിക്കുന്നത് ഡിജിപിയോട് കോടതി ചോദിച്ചു.
Read Also : അയോധ്യാ കേസ്: ഷിയാ വഖഫ് ബോർഡിന്റെയും, നിർമോഹി അഖാരയുടേയും ഹർജി തള്ളി #LiveUpdates
വൈദ്യപരിശോധനാ തെളിവുകള്‍ ശേഖരിക്കുകയോ കൃത്യതയോടെ ചോദ്യം ചെയ്യുകയോ അത് കൃത്യസമയത്ത് ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാനോ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ നിലനില്‍ക്കുമെന്നും കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോടതി പ്രതീക്ഷിക്കുന്നതായി ഡിജിപിയോട് ബെഞ്ച് പറഞ്ഞു. കേസിൽ കൃത്യമായ അന്വേഷണം നടക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Story Highlight: Could be anyone’s daughter: Allahabad high court message to UP Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here