കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം; രണ്ടംഗ സമിതി റിപ്പോര്‍ട്ട് നല്‍കി

കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ രണ്ടംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രൊഫ. ജെ പ്രഭാഷ്, ഡോ.കെ എസ് പവിത്രന്‍ എന്നിവരടങ്ങിയ സമിതിയുടേതാണ് റിപ്പോര്‍ട്ട്. വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബോര്‍ഡ് ഓഫിസ് സ്റ്റഡീസിന് കൈമാറും.kannur university syllabus
കണ്ണൂര്‍ സര്‍വകലാശാല എംഎ ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് കോഴ്‌സിന്റെ സിലബസാണ് വിവാദമായത്. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കരുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനാധാരം. മൂന്നാം സെമസ്റ്റര്‍ പിജി കോഴ്‌സിന്റെ പുതുക്കിയ സിലബസിലാണ് കാവിവത്കരണം.
സവര്‍ക്കറുടെ ഹൂ ഇസ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഒപ്പം ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃത്യമായ അജണ്ഡ നിശ്ചയിച്ചുകൊണ്ടാണ് സിലബസ് തയാറാക്കിയിരിക്കുന്നത് എന്നാണ് ആരോപണം.
അതേസമയം സിലബസ് വിവാദത്തില്‍ കാവിവത്ക്കരണം നടന്നിട്ടില്ലെന്നായിരുന്നു വൈസ് ചാന്‍സലര്‍ പ്രൊ.ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിശദീകരണം തേടുകയും ചെയ്തിരുന്നു. പ്രതിപക്ഷ യുവജന സംഘടനകളും സിലബസിനെ പ്രതികൂലിച്ച് രംഗത്തെത്തിയിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചാകും സിലബസില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനമുണ്ടാകുക.
Story Highlight: kannur university syllabus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here