Advertisement

കോൺഗ്രസ് വിട്ടുവന്നവർക്ക് അർഹമായ അംഗീകാരം നൽകും; കോടിയേരി ബാലകൃഷ്ണൻ

September 15, 2021
1 minute Read

കോൺഗ്രസ് വിട്ടുവന്നവർക്ക് അർഹമായ അംഗീകാരം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കെപിസിസിയുടെ അവസ്ഥ ഉപ്പുചാക്ക് വെള്ളത്തിലിട്ട പോലെയാണ്, കെപിസിസി ജനറൽ സെക്രട്ടറിമാർ കൊഴിഞ്ഞു പോകുന്നെന്ന് കോടിയേരി ബാലകൃഷ്‌ണൻ ചൂണ്ടിക്കാട്ടി. മൂന്ന് ജനറൽ സെക്രട്ടറിമാർ തുടർച്ചയായി രാജിവയ്ക്കുന്നത് ഇതാദ്യം. വരുന്ന എല്ലാവർക്കും തുറന്നുവെച്ച പാർട്ടിയല്ല സിപിഐഎം ആളുകളെ നോക്കിയാണ് പരിഗണിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Read Also : എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങിയില്ല; എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുധേവനൊപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് വിട്ടെത്തിയ രതികുമാറിന് അർഹമായ സ്ഥാനം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎമ്മിലേക്ക് പോയതിന് വിമർശിക്കുന്ന കോൺഗ്രസിലെ നേതാക്കൾ ബിജെപിയിലേക്കാണ് പോയതെങ്കിൽ വിമർശിക്കില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം കോൺഗ്രസിൽ വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ച് സിപിഎമ്മിൽ ചേർന്നു. അൽപ്പസമയം മുമ്പാണ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് രതികുമാർ രാജി പ്രഖ്യാപനം നടത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത്. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ടെത്തുമെന്ന് ഇന്നലെ തന്നെ കോടിയേരി ബാലകൃഷ്ണൻ സൂചന നൽകിയിരുന്നു.

Story Highlight: kpcc-general-secretary-g-rathikumar-quits-congress-party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top