നീറ്റ് പരീക്ഷ ആശങ്ക; തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ

നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. വേലൂര്‍ ജില്ലയിലെ കാട്പടിക്ക് സമീപം തലൈയാരംപട്ട് എന്ന സ്ഥലത്താണ് സംഭവം. പതിനേഴുകാരിയായ സൗന്ദര്യയാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം സൗന്ദര്യയ്ക്ക് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അമ്മയോട് ഇക്കാര്യം സൗന്ദര്യ വ്യക്തമാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ അഞ്ച് ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് സൗന്ദര്യ.
നീറ്റ് പരീക്ഷ പേടിയില്‍ തമഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. സേലത്തും അരിയല്ലൂരുമായിരുന്നു ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്. പ്ലസ് ടു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയവരായിരുന്നു മരിച്ച വിദ്യാര്‍ത്ഥികള്‍. വെല്ലൂരില്‍ മരിച്ച സൗന്ദര്യയും പ്ലസ് ടു പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയിരുന്നു.
Story Highlight: NEET aspirant Soundharya dies by suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here