ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

തെലങ്കാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പ്രതി മുപ്പതുകാരനായ രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ചതാകാമെന്നാണ് പൊലീസിന്റെ വീശദീകരണം. ആത്മഹത്യയാണെന്നും സംശയമുണ്ട്.
സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ രാജു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. പ്രതിയെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടിയാല്‍ ഹൈദരാബാദ് മാതൃകയില്‍ വെടിവച്ച് കൊല്ലുമെന്ന് മന്ത്രി മല്ല റെഡ്ഡി പ്രസ്താവന നടത്തി. ഇതിന് മണിക്കൂറുകള്‍ക്കകമാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights : Accused in Hyd rape-murder found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here