പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന കെഎസ്ആർടിസിയുടെ പമ്പുകൾ പ്രവർത്തനം ആരംഭിച്ചു

സംസ്ഥാനത്ത് പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന കെഎസ്ആർടിസിയുടെ പമ്പുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം കിഴക്കേകോട്ടയിലാണ് ആദ്യ പമ്പ് പ്രവർത്തിക്കുന്നത്.ടിക്കറ്റേതര അധിക വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആര്‍ ടിസിയുടെ പുതിയ സംരംഭം
സംസ്ഥാനത്താകെ 75 പമ്പുകളാണ് കെ എസ് ആർ ടി സി ആരംഭിക്കുന്നത്.ഇതിന്റെ ആദ്യ ഘട്ടമെന്നോണമാണ് എം ജി റോഡിൽ സിറ്റി ഡിപ്പോയോട് ചേർന്നുള്ള പുതിയ ഇന്ധന പമ്പ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. കെ എസ് ആർ ടി സി ബസുകൾക്കും പൊതുജനങ്ങൾക്കും ഇവിടെ നിന്ന് ഇന്ധനം നിറക്കാനുള്ള സൗകര്യമുണ്ടാകും.’കെഎസ്ആർടിസി യാത്ര ഫ്യൂവൽസ്’ എന്ന് പേരിട്ടിരിക്കുന്ന പമ്പ് ധനമന്ത്രി കെ എൻ ബാലഗോപാൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.
Read Also : കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 80 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്
നാലു ഘട്ടമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ലാഭം ഉണ്ടാക്കുകയല്ല കെഎസ്ആർടിസിയുടെ നഷ്ടം കുറയ്ക്കുകയാണ് പമ്പുകൾ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്നു ഗതാഗത മന്ത്രി ആന്റണി രാജു.
ഇന്ത്യൻ ഒയിൽ കോർപറേഷനുമായി കൈകോര്‍ത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ചെലവ് പൂർണമായും വഹിക്കുന്നതും ഐ ഒ സി തന്നെയാണ്. സ്ഥല വാടകയും ഡീലർ കമ്മീഷനുമുൾപ്പടെ വലിയ വരുമാനമാണ് കെ എസ് ആർ ടിസി ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
Story Highlight: ksrtc pump for public
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here