പാലക്കാട്-മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

പാലക്കാട് – മണ്ണുത്തി ദേശീയപാതയില്‍ പ്ലൈവുഡ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ആലത്തൂര്‍ സ്വാതി ജംഗ്ഷനിലാണ് സംഭവം. ലോറി സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വൈകിട്ട് ആറേകാലോടെയാണ് അപകടം. പെരുമ്പാവൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ ഡീസല്‍ ടാങ്കില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. തീ പടര്‍ന്ന ഉടന്‍ ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ ചാടിയിറങ്ങി.
അടുത്തുണ്ടായിരുന്ന വാഹനങ്ങള്‍ പൊലീസ് ഉടന്‍ തന്നെ മാറ്റി. തൊട്ടടുത്തുള്ള ആലത്തൂര്‍ ഫയര്‍ സറ്റേഷനില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. അരമണിക്കൂറിന് ശേഷമാണ്
തീയണക്കാനായത്. അപകടത്തെ തുടര്‍ന്ന് ലോറി പൂര്‍ണമായും കത്തി നശിച്ചു.
Story Highlights : lorry fired in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here