പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.
കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജി അലക്‌സാണ്ടര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരെയും ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 14 ലക്ഷം രൂപ വിലവരുന്ന 1,400 പാക്കറ്റ് ഹാന്‍സാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് തന്നെ മറിച്ചുവിറ്റത്.
Read Also : പാലക്കാട് 30 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി
കേസില്‍ ഇടനിലക്കാരനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയില്‍ ഹാജരാക്കിയെന്നാണ് വിവരം.
Story Highlights : police officers arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here