Advertisement

ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി

September 17, 2021
0 minutes Read
india dropped fifa rankings

ഫിഫ റാാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി. ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യ 107ആം സ്ഥാാത്താണ്. 105ആം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് പോയിൻ്റ് പിന്നാക്കം പോയാണ് 107ൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിൽ ഇന്ത്യ രണ്ട് സൗഹൃദമത്സരങ്ങൾ മാത്രമാണ് കളിച്ചത്. നേപ്പാളിനെതിരെ കളിച്ച മത്സരങ്ങളിൽ ഒന്ന് സമനില ആവുകയും മറ്റൊന്നിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു.

ബെൽജിയം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബ്രസീൽ രണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടും ഫ്രാൻസുമാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിൽ. അഞ്ചാമത് ഇറ്റലി. അർജന്റീന, പോർച്ചു​ഗൽ, സ്പെയിൻ, മെക്സിക്കോ, ഡെന്മാർക്ക് എന്നീ ടീമുകളാണ് യഥാക്രമം 6 മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top