Advertisement

ആരോഗ്യരംഗത്ത് എൻക്യുഎഎസ് അംഗീകാരം: കേരളത്തിന് രണ്ട് ദേശീയ അവാർഡ്

September 17, 2021
Google News 1 minute Read

ദേശീയ തലത്തിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ദേശീയ തലത്തിൽ നാഷണൽ എൻക്യുഎഎസ് അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്തും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ റണ്ണർ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.

Read Also : ചരിത്രത്തെ വളച്ചൊടിച്ചു; മോഹൻലാൽ ചിത്രത്തിനെതിരെ കേസ്; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച്ച സമയം

കേരളത്തിലെ 125 സർക്കാർ ആശുപത്രിക്കൾക്കാണ് ഇതുവരെ നാഷണൽ എൻക്യുഎഎസ്. അംഗീകാരം ലഭിച്ചത്. അതിൽ 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 78 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 33 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് നേടിയിട്ടുള്ളത്.

ലോക രോഗീസുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യമറിയിച്ചത്. കൊവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

Story Highlight: kerala-bag-two-nqas-awards-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here