വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം

വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ സാഹിത്യ രംഗത്ത് പ്രതിഷേധം. സാഹിത്യ സൃഷ്ടി പ്രസിദ്ധീകരിക്കും മുമ്പ് വകുപ്പിന് പകർപ്പ് നൽകണമെന്നും നിർദേശം. സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണ യോഗ്യമാണോയെന്ന് വിദ്യാഭ്യാസ ഡയറക്ടർ തീരുമാനിക്കും. സാഹിത്യ സൃഷ്ടി പ്രസിദ്ധീകരിക്കണമെങ്കിൽ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി നിർബന്ധം.
Read Also : ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചു; തൈക്കാട് ആശുപത്രിക്കെതിരെ പരാതി
കലാ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുൻകൂർ അനുമതി വേണമെന്നും അതിനായുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടർ പരിശോധിച്ചാകണമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതിക്കായി ധാരാളം അപേക്ഷകൾ ലഭിക്കുന്നുണ്ട്. ഈ അപേക്ഷകൾ യഥാവിധി പരിശോധിക്കാതെ വിവിധ ഓഫീസുകളിൽ നിന്നും സമർപ്പിക്കുന്നതിനാൽ പല അപേക്ഷകളും മടക്കി നൽകേണ്ട സാഹചര്യവും കാലതാമസവും നേരിടുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
Story Highlights : Protest against educational department’s order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here