ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം തയ്യാറാക്കും; നീക്കം ഡല്‍ഹിയില്‍ പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍

നുഴഞ്ഞുകയറിയ ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. ഡല്‍ഹിയില്‍ ഇന്നലെ പിടിയിലായ ഭീകരരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കുന്ന രേഖാചിത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിക്കും. പൊതുജനങ്ങളുടെ സഹായത്തോടെ ഭീകരരെ പിടികൂടാനാണ് പൊലീസ് പദ്ധതി. terrorist from bangladesh
ബംഗ്ലാ ഭാഷ സംസാരിക്കുന്ന 15 പേര്‍ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ പിടിയിലായ എട്ടുപേരില്‍ രണ്ട് പേര്‍ക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമില്‍ നിന്ന് ഭീകരപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയവരാണ്.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആഘോഷ ചടങ്ങുകള്‍ക്കിടെ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചിരുന്നു. ഡല്‍ഹി, മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് എട്ട് ഭീകരരെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതി ഇട്ടതായാണ് ലഭിച്ച വിവരം. ഡല്‍ഹിയിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും പരിശോധനകള്‍ നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.
Read Also : ഡൽഹിയിൽ ഭീകരർ പിടിയിലായ സംഭവം; ലക്ഷ്യമിട്ടത് മുംബൈ സ്ഫോടനത്തിന് സമാനമായ സ്ഫോടനം
ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ സ്ഫോടനത്തിന് സമാനമായ സ്‌ഫോടനമെന്ന് പൊലീസ് പറയുന്നു. പാലങ്ങളും റെയില്‍ പാളങ്ങളും തകര്‍ക്കാന്‍ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിനായി വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള ഭീകരര്‍ ഒത്തുചേരാന്‍ പദ്ധതിയിട്ടിരുന്നതായെന്നാണ് വിവരം.
Story Highlights : terrorist from bangladesh, terrorist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here