പെരിയാറിന്റെ അദൃശ്യസാന്നിധ്യം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ജാതീയ മേല്‍ക്കോയ്മകളെ നിരന്തരം ചോദ്യം ചെയ്ത വിപ്ലവകാരിയാണ് പെരിയാര്‍ ഇ.വി. രാമസ്വാമിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പെരിയാറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അശരണരരുടേയും അവകാശങ്ങള്‍ക്ക് വേണ്ടി പെരിയാര്‍ നിരന്തരം ശബ്ദമുയര്‍ത്തി. അതിന്റെ അലയൊലികള്‍ കേരളം അടങ്ങുന്ന ദക്ഷിണേന്ത്യയിലാകെ ഉണ്ടായി. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ഉറക്കെ ശബ്ദിച്ചു. ഇന്ന് വസ്ത്രധാരണത്തിന്റേയും നൃത്തത്തിന്റേയും പേരിലൊക്കെ സ്ത്രീകളെ ഒരു വിഭാഗം അധിക്ഷേപിക്കുമ്പോള്‍ പെരിയാറിന്റെ അദൃശ്യസാന്നിധ്യം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരുന്നു. അതില്‍ വര്‍ണ്ണ – ജാതി – മത വ്യത്യാസമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് പിറന്നാള്‍ ആണ് പെരിയാറിന്റെ. സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ജാതീയ മേല്‍ക്കോയ്മകളെ നിരന്തരം ചോദ്യം ചെയ്ത വിപ്ലവകാരിയാണ് പെരിയാര്‍ ഇ.വി. രാമസ്വാമി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അശരണരരുടേയുംഅവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. അതിന്റെ അലയൊലികള്‍ കേരളം അടങ്ങുന്ന ദക്ഷിണേന്ത്യയിലാകെ ഉണ്ടായി.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ഉറക്കെ ശബ്ദിച്ചു. ഇന്ന് വസ്ത്രധാരണത്തിന്റേയും നൃത്തത്തിന്റേയും പേരിലൊക്കെ സ്ത്രീകളെ ഒരു വിഭാഗം അധിക്ഷേപിക്കുമ്പോള്‍ പെരിയാറിന്റെ അദൃശ്യസാന്നിധ്യം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരുന്നു. അതില്‍ വര്‍ണ്ണ – ജാതി – മത വ്യത്യാസമില്ല.
Story Highlights : V sivankutty fb post about periyar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here