പിഎസ്‍സി പത്താംതലം പ്രാഥമിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 14 ജില്ലകളിലെ എൽഡിസി അർഹതാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്

പിഎസ്‍സി പത്താംതലം പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പതിനാല് ജില്ലകളിലെ എൽഡിസി അർഹതാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്. അന്തിമ പരീക്ഷകൾ എഴുതുവാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read Also : നിപ; പി എസ് സി പരീക്ഷകൾ മാറ്റി
കമ്പനി, കോർപ്പറേഷൻ, ബോർഡുകളിലേക്കുള്ള എൽഡി ടൈപ്പിസ്റ്റ് പരീക്ഷയെഴുതിയവർക്ക് ഫലം പരിശോധിക്കാം. പിഎസ്‍സി വെബ്സൈറ്റിൽ ഫലം ലഭ്യമാകും. keralapsc.gov.in.
നാല് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയവർക്ക് മെയിൻസ് പരീക്ഷയുണ്ടാകും. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ലിസ്റ്റ് തയ്യാറാക്കുക. നവംബർ, ഡിസംബർ മാസങ്ങളിലായാണ് അന്തിമ പരീക്ഷകൾ നടക്കുക.
Story Highlight: kerala-psc-prelims-exams-results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here