ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (18-09-21)

പ്ലസ് വണ്‍ പരീക്ഷ തീയതിയില്‍ തീരുമാനമായി; ഈ മാസം 24 ന് ആരംഭിക്കും
പ്ലസ് വണ്‍ പരീക്ഷ തീയതി സംബന്ധിച്ച് തീരുമാനമായി. ഈ മാസം 24 മുതല്‍ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണം: കെ.എൻ ബാലഗോപാൽ
ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധന വില കുറയ്ക്കാൻ ജി.എസ്.ടി അല്ല പരിഹാരമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ചികിത്സിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍
ഗര്‍ഭസ്ഥ ശിശു മരിച്ചറിയാതെ ഗര്‍ഭിണിയായ യുവതിയെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് തിരിച്ചയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ കൊല്ലം ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഇന്നലെ തന്നെ കൊല്ലം ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. മതപരമായ കാര്യങ്ങള്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കും. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചിന്തിക്കേണ്ടതില്ലെന്നും വി. ഡി സതീശന്‍ പറഞ്ഞു.
ചന്ദ്രിക കള്ളപ്പണ ഇടപാട്: ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ. ഇബ്രാഹിം കുഞ്ഞ്
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ. ഇബ്രാഹിം കുഞ്ഞ്. ചോദ്യം ചെയ്യലിന് കൂടുതൽ സാവകാശം വേണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ.ഡി അന്വേഷണം
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. രണ്ട് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥര്‍ക്കെതിരായ വിവരങ്ങള്‍ തേടി ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഡിജിപിക്കും വിജിലന്‍സ് മേധാവിക്കും കത്തയച്ചു.
‘വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ്’; മന്ത്രി വി. എന്‍ വാസവനെതിരെ സമസ്ത
മന്ത്രി വി. എന്‍ വാസവനെതിരെ സമസ്ത. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി യെന്ന് സമസ്ത മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
‘മൂടിവച്ച രഹസ്യം പുറത്തായി’; സിപിഐഎം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ച് ദീപികയില്‍ ലേഖനം
തീവ്രവാദ വിഷയത്തില്‍ സിപിഐഎം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ച് ദീപികയില്‍ ലേഖനം. മുഖ്യമന്ത്രിയും സിപിഐഎമ്മും മൂടിവയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം
ഹൈക്കോടതി ജഡ്ജിമാരെ വ്യാപകമായി സ്ഥലം മാറ്റാൻ നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാർശ സർക്കാരിന് കൈമാറി.
Story Highlights : news round up (18-09-21)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here