Advertisement

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു

September 18, 2021
2 minutes Read
rohit sharma mumbai indians

രോഹിത് ശർമ്മ യുഎഇയിൽ മുംബൈ ഇന്ത്യൻസ് സംഘത്തിനൊപ്പം ചേർന്നു. സഹതാരങ്ങളുമായി പരിചയം പുതുക്കിയ താരം നെറ്റ്സിൽ പരിശീലനവും നടത്തി. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതിൻ്റെ വിഡിയോയും മുംബൈ ഇന്ത്യൻസ് പങ്കുവച്ചിട്ടുണ്ട്. നാളെയാണ് ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഇന്ത്യൻ രാത്രി 7.30ന് ദുബായിൽ മത്സരം നടക്കും. (rohit sharma mumbai indians)

പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റൺ വേട്ടക്കാരിൽ 380 റൺസുമായി ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമത്. കെ.എൽ. രാഹുൽ (331), ഫാഫ് ഡുപ്ലസി (320), പ‍ൃഥ്വി ഷാ (308), സഞ്ജു സാംസൺ (277) എന്നിവരാണ് പിന്നിൽ.

2021 മേയ് മാസം ആദ്യ വാരമാണ് കളിക്കാരിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിയത്, പിന്നീട് യുഎഇയിലേക്ക് മാറ്റിയതും. 31 മത്സരങ്ങൾ ശേഷിക്കെയായിരുന്നു കൊവിഡ് വ്യാപനം ഉണ്ടായത്.

Story Highlights : rohit sharma joins mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top