‘അന്താരാഷ്ട്ര വിഷയമല്ല; നാര്‍കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം’: വി. ഡി സതീശന്‍

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. മതപരമായ കാര്യങ്ങള്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കും. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചിന്തിക്കേണ്ടതില്ലെന്നും വി. ഡി സതീശന്‍ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അന്തരീക്ഷം സൗഹാര്‍ദപരമാണ്. ഒരു സ്ഥലത്ത് എല്ലാ മതവിഭാഗങ്ങളും ഉണ്ടാകും. ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയിക്കഴിഞ്ഞാല്‍ തിരിച്ചുകൊണ്ടുവരിക ബുദ്ധിമുട്ടാകും. സംഘര്‍ഷമുണ്ടാക്കാന്‍ കുറേ ആളുകള്‍ ശ്രമിക്കുന്നത്. അവരുടെ കെണിയില്‍ അകപ്പെടരുതെന്നാണ് പറയുന്നതെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മോശമായി ഒന്നും പറഞ്ഞിട്ടില്ല. ബിഷപ്പ് പറഞ്ഞതല്ല പ്രശ്‌നം. ബിഷപ്പ് പറഞ്ഞത് വീണുകിട്ടിയതുപോലെ ആഘോഷമാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇരു സമുദായങ്ങളുടെ പേരുകള്‍ വച്ച് ഒരേ ആള്‍ തന്നെ രണ്ട് ഐഡിയ ഓപ്പറേറ്റ് ചെയ്യുകയാണ്. ഇത് ചിലരുടെ അജണ്ടയാണെന്ന് മനസിലാക്കണമെന്നും വി. ഡി സതീശന്‍ വ്യക്തമാക്കി.
Story Highlights : v d satheesan on narcotic jihad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here