എമ്മ മക്കേയ് ‘സെക്സ് എഡ്യുക്കേഷനിൽ’ നിന്ന് പിന്മാറുന്നു

ഏറെ ചർച്ചയായ ‘സെക്സ് എഡ്യുക്കേഷൻ’ എന്ന ബ്രിട്ടീഷ് സിറ്റ്കോമിൽ ‘മേവ് വൈലി’യെ അവതരിപ്പിച്ചിരുന്ന എമ്മ മക്കേയ് സീരീസിൽ നിന്ന് പിന്മാറുന്നു എന്ന് സൂചന. ഹങ്കർ മാഗസിനു നൽകിയ അഭിമുഖത്തിൽ എമ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സീരീസിൻ്റെ മൂന്നാം സീസൺ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് എമ്മയുടെ വെളിപ്പെടുത്തൽ. (Emma Mackey Sex Education)
“എന്നെ സംബന്ധിച്ച് ഇത് വല്ലാതെ കുഴപ്പിക്കുന്നതാണ്. ഒരു ആശയം എന്ന നിലയിൽ തന്നെ സെക്സ് എഡ്യുക്കേഷൻ വളരെ വലുതാണ്. അഭിനേതാക്കൾ വളരെ മികച്ച ആളുകൾ. ഞാൻ അവരെയൊക്കെ ഇഷ്ടപ്പെടുന്നു. ആജീവനാന്ത കാലത്തേക്കുള്ള സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു. ഞങ്ങൾ ഒരുമിച്ചാണ് ഒരുതരത്തിൽ വളർന്നത്. പക്ഷേ, എല്ലായ്പ്പോഴും 17കാരിയായി തുടരാൻ കഴിയില്ലെന്നതാണ് കയ്പ്പേറിയ യാഥാർത്ഥ്യം.”- എമ്മ വ്യക്തമാക്കി.
കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികളുടെ ലൈംഗിക ചിന്തകളും ചർച്ചകളും പറയുന്ന സീരീസാണ്സെക്സ് എഡ്യുക്കേഷൻ. കേരളത്തിലടക്കം ഏറെ ആരാധകരുള്ള സെക്സ് എഡ്യുക്കേഷൻ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Story Highlights : Emma Mackey Quitting Sex Education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here