Advertisement

അനുനയനീക്കം; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാൻ കോൺഗ്രസ്

September 19, 2021
Google News 1 minute Read

സാമുദായിക സഭാ നേതാക്കളുടെ സംയുക്ത യോഗം വിളിക്കാൻ കോൺഗ്രസ്. കെ സുധാകരനും വി ഡി സതീശനും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അറിയിപ്പ്. മതനേതാക്കളുടെ സംയുക്ത യോഗം കെപിസിസി വിളിക്കും. പാലാ ബിഷപ്പിന്റെ പ്രസംഗം ചൂഷണം ചെയ്യാൻ ചിലർ ശ്രമിച്ചെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

വർഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറിയിലേക്ക് നീങ്ങിയപ്പോൾ അനുരഞ്ജനത്തിന് കോൺഗ്രസ് ശ്രമിക്കുന്നു. ചർച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നൽകിയില്ലെന്നും സുധാകരൻ പറഞ്ഞു. ക്രിസ്ത്യൻ-മുസ്‌ലിം മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള ചർച്ചകൾ ആത്മവിശ്വാസം നൽകുന്നതെന്നും കെ സുധാകരൻ വ്യക്തമാക്കി.

Read Also : വി ഡി സതീശൻ വരാപ്പുഴ ലത്തീൻ അതിരൂപത ആസ്ഥാനത്ത്; ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി

വിപത്തിനെക്കുറിച്ച് ആഴത്തിൽ ആലോചിക്കാൻ സർക്കാർ തയാറായില്ല. സർക്കാർ തയാറായില്ലെങ്കിലും കോൺഗ്രസ് പ്രശ്‍ന പരിഹാരത്തിന് ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വാസവൻ പ്രതികരിച്ചതെന്നും സുധാകരൻ പറഞ്ഞു.

വിഷയം എത്രയും വേഗം പരിഹരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. കേരള സമൂഹം കേൾക്കാത്ത വാക്കുകൾ സമൂഹ മാധ്യമങ്ങളിലൂടെ വരുന്നു. പൊലീസിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശൻ പറഞ്ഞു.

Story Highlight: -kpcc-will-call-a-meeting-with-religious-leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here