കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരെ സമരം ചെയ്ത മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ബാങ്കിനെതിരെ സമരം ചെയ്ത മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. സുജേഷിന്റെ കുടുംബം ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കി.
ഇരിങ്ങാലക്കുട മാടായിക്കോണം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കെതിരെ സമരം നടത്തിയതിന് സുജേഷിനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. കേസില്‍ പ്രതിയായ ബിജു കരിമിനെതിരെ സംസാരിച്ചപ്പോള്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നെന്ന് സുജേഷ് പറഞ്ഞിരുന്നു. സുജേഷിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സിപിഐഎം പ്രാദേശിക തലത്തില്‍ കൂട്ടരാജി നടന്നിരുന്നു.
Read Also : കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് ; നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ
Story Highlights : sujesh kannatt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here