Advertisement

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; പ്രതിപ്പട്ടികയിൽ സിപിഐഎമ്മും; അന്തിമ കുറ്റപത്രം സമർപ്പിച്ച് ED

3 days ago
2 minutes Read

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമർപ്പിച്ചു. അന്തിമ കുറ്റപത്രത്തിൽ പ്രതിയാക്കപ്പെട്ടത് സിപിഐഎം പാർട്ടി ഉൾപ്പെടെ 8 രാഷ്ട്രീയ പ്രവർത്തകർ പ്രതിയാണ്. എസി മൊയ്തീൻ, എംഎം വർഗീസ്, കെ രാധാകൃഷ്ണൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെ പ്രതിയാക്കിയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ 80 പേരും പ്രതിപട്ടികയിലുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷയാണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ സ്വത്തുക്കളിൽ നിന്നും 128 കോടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സിപിഐഎമ്മിന്റെ അക്കൗണ്ടിൽ നിന്ന് ഇഡി ഒരു കോടി രൂപ കണ്ടെടുത്തിരുന്നു. അത് ക്രയവിക്രയം നടത്തുന്നതിന് നിയന്ത്രണം വരുത്തുകയും അക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തു.

Read Also: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവറിന് അതൃപ്തി

അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടി ചേർത്തു. കേസിൽ ആകെ 83 പ്രതികളാണുള്ളത്. 64-ാം പ്രതിയായി വടക്കാഞ്ചേരി മധു മംഗലപുരം, 67-ാം പ്രതിയായി മുൻ മന്ത്രിയായ എസി മൊയ്തീൻ, 68-ാം പ്രതിയായി സിപിഐഎം എന്നിങ്ങനെയാണ് പ്രതി ചേർത്തിരിക്കുന്നത്. സിപിഐഎം മുൻ ജില്ലാ സെക്രട്ടറി എംഎം വർ‌​ഗീസ് 69-ാം പ്രതിയായും 70-ാം പ്രതിയായി കെ രാധാക‍ൃഷ്ൻ എംപിയെയും പ്രതിചേർത്തിരിക്കുന്നത്. സിപിഐഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരടക്കം 20 പേരെ പ്രതിചേർക്കാൻ ഇഡിക്ക് അനുമതി ലഭിച്ചിരുന്നു.

Story Highlights : Karuvannur scam case; CPIM also in accused list; ED submits chargesheet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top