Advertisement

ഐപിഎൽ 2021: കൊൽക്കത്തയ്‌ക്കെതിരെ ടോസ് നേടിയ ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും

September 20, 2021
7 minutes Read

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. കൊവിഡ് മുന്നണി പോരാളികൾക്ക് ആദരമർപ്പിച്ചുകൊണ്ട് ഇളംനീല നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കളത്തിലിറങ്ങുന്നത്.

ഒന്നാം പാദ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. 204 റൺസ് പിന്തുടർന്ന കൊൽക്കത്ത 38 റൺസിന് മത്സരത്തിൽ തോൽവി സമ്മതിക്കുകയായിരുന്നു.

Read Also : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20ക്ക് കാര്യവട്ടം വേദിയാകും; സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍

ആർസിബി ടീം നിര : Bangalore (Playing XI) – Devdutt Padikkal, Virat Kohli (C), Srikar Bharat (WK) (On debut), AB de Villiers, Glenn Maxwell, Wanindu Hasaranga (On debut), Sachin Baby, Kyle Jamieson, Harshal Patel, Mohammed Siraj, Yuzvendra Chahal.

കെകെആർ ടീം നിര: Kolkata (Playing XI) – Shubman Gill, Venkatesh Iyer (On debut), Nitish Rana, Rahul Tripathi, Eoin Morgan (C), Dinesh Karthik (WK), Sunil Narine, Andre Russell, Lockie Ferguson, Varun Chakravarthy, Prasidh Krishna.

ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അഞ്ച് ജയവും രണ്ട് തോൽവിയും സഹിതം പത്ത് പോയിന്റുള്ള ബാംഗ്ലൂർ മൂന്നാം സ്ഥാനത്താണ്.അതേസമയം ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമുള്ള കൊൽക്കത്ത നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

Story Highlight: banglore-will-bat-first-ipl2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top