സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിനേഷൻ 90% കടന്നു; സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ചു: വീണാ ജോർജ്

സംസ്ഥാനത്ത് വാക്സിനേഷൻ 90 ശതമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ കേരളം മികച്ച നേട്ടം കൈവരിച്ചുവെന്നും അഞ്ചിലധികം ജില്ലകളിൽ ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനത്തിനടുത്തായെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിൻ എടുക്കാത്തവരിലാണ് കൂടുതൽ കൊവിഡ് മരണങ്ങൾ സംഭവിച്ചത്. അതിനാൽ വാക്സിനേഷന് ജനങ്ങൾ വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. കൊവിഡ് രണ്ടാം തരംഗം തീവ്രത കടന്ന് നിൽക്കുകയാണെന്നും പ്രോട്ടോകോൾ ഇനിയും തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read Also : ഡെങ്കി 2 പുതിയ വകഭേദം അല്ല; വ്യാജ പ്രചാരണം തള്ളി ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകൾ കൂട്ടിയെന്നും സിറോ സർവെയ്‌ലൻസ് പഠനം ഈ മാസാവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ടിപിആർ ഒഴിവാക്കിയത് വിദഗ്‌ധ സമിതിയുടെ നിർദേശത്തെ തുടർന്നാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.
Read Also : അടുത്തമാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാംഭിക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം
Story Highlights : Health Minister Veena George about Covid Vaccination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here