ഹൈക്കോടതിയിലെ എഎസ്ജി നിയമനം; പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി വേണമെന്ന് ബിജെപി

ഹൈക്കോടതിയിലെ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ നിയമനത്തിൽ ചർച്ചകൾ സജീവമാക്കി ബിജെപി. പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി തന്നെ തൽസ്ഥാനത്ത് വേണമെന്ന നിലപാടിലാണ് ബിജെപി. നിലവിലെ എഎസ്ജി പി വിജയകുമാർ ഈ ഡിസംബറിൽ വിരമിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. (high court asg bjp)
മുതിർന്ന അഭിഭാഷകനായ ഡിസി കൃഷ്ണൻ, ലക്ഷദ്വീപ് സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വക്കേറ്റ് എസ് മനു എന്നിവരാണ് പട്ടികയിൽ മുന്നിൽ. കസ്റ്റംസ് സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വക്കേറ്റ് ശ്രീജിത്ത് പിആറും പട്ടികയിലുണ്ട്. ചില മുതിർന്ന ബിജെപി നേതാക്കൾ സമർപ്പിച്ച പേരുകളും ഇതിനോടകം പട്ടികയിൽ ഇടം നേടിക്കഴിഞ്ഞു. പത്തിലേറെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പിൽ ആർ എസ് എസിൻ്റെ നിലപാട് നിർണായകമാവും എന്നാണ് സൂചന. കഴിഞ്ഞ തവണ തർക്കത്തെ തുടർന്ന് ആർ എസ് എസ് ആണ് വിജയകുമാറിനെ ശുപാർശ ചെയ്തത്.
Story Highlights : high court asg bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here