Advertisement

ഇ.ഡി അന്വേഷണം നേരിടുന്ന കൊടകര എസ്.എച്ച്.ഒയ്‌ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്; അന്വേഷണം അട്ടിമറിച്ചു

September 20, 2021
Google News 1 minute Read

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന കൊടകര എസ്.എച്ച്.ഒയ്‌ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. എസ്.എച്ച്.ഒ അരുണ്‍ ഗോപാലകൃഷ്ണനെതിരെ വിജിലന്‍സും അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ രേഖകളും പുറത്തുവന്നു.

പീഡനത്തിനിരയായ യുവതി നല്‍കിയ പരാതിയിലായിരുന്നു അരുണ്‍ ഗോപാലകൃഷ്ണനെതിരെ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ ശുപാര്‍ശ പൊലീസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയായിരുന്നു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അരുണ്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം തേടി ഇ.ഡി പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും കത്തയച്ചു. ഇവരുടെ സര്‍വീസ് ചരിത്രം ഉള്‍പ്പെടെ കൈമാറണമെന്നാണ് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. കേസെടുത്ത കാര്യം പൊലീസിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.

Story Highlights : kodakara sho vigilance investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here