Advertisement

രാകേഷ് അസ്താനയുടെ പൊലീസ് കമ്മിഷണര്‍ നിയമനം; ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

September 20, 2021
1 minute Read

ചട്ടങ്ങള്‍ മറികടന്ന് രാകേഷ് അസ്താന ഐ.പി.എസിനെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചെന്ന പൊതുതാല്‍പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

റിട്ടയര്‍മെന്റിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചത്. നടപടി സുപ്രിംകോടതി വിധിയുടെയും, സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് പൊതുതാത്പര്യഹര്‍ജിയിലെ ആരോപണം.

അതേസമയം, ചില നിക്ഷിപ്ത താത്പര്യക്കാരാണ് ഹര്‍ജിക്ക് പിന്നിലെന്നും, തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതായുമാണ് രാകേഷ് അസ്താനയുടെ വാദം. ഇക്കാര്യം രാകേഷ് അസ്താന കോടതിയെ അറിയിച്ചിരുന്നു. പൊതുതാത്പര്യം കണക്കിലെടുത്താണ് രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

Story Highlights : plea against rakesh astana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top