പാലാ ബിഷപ്പിന്റെ പ്രസ്താവന; സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീഗ്

പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. പ്രസ്താവനയിൽ മുസ്ലിം സമൂഹത്തിനുണ്ടായ വേദന സർക്കാർ തീർക്കേണ്ടതായിരുന്നെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി.
സിപിഐഎം ജനറൽ സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന ദൗർഭാഗ്യകരം. ഭരണ നേട്ടങ്ങൾ പറയാനില്ലാത്തത് കൊണ്ടാണ് വർഗീയതയെ സർക്കാർ കൂട്ടുപിടിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തേണ്ടത് സിപിഐഎമ്മിന്റെ ആവശ്യമാണ്. താലിബാനിസമുണ്ടെന്ന് പറയുന്നവർ തെളിവ് ഹാജരാക്കണമെന്നും ലീഗ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
Read Also : അഫ്ഗാനിൽ ഐപിഎൽ സംപ്രേക്ഷണം നിരോധിച്ച് താലിബാൻ
പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ മുസ്ലിം സമുദായത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ശ്രമിക്കുന്നത്. അതിനെ അഭിനന്ദിക്കുകയാണ് സത്യത്തിൽ സർക്കാർ ചെയ്യേണ്ടത്.
മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രിക്കും ട്യൂഷൻ നൽകണം. ഭരണ നേട്ടങ്ങൾ പറയാനില്ലാത്തതു കൊണ്ടാണ് സിപിഐഎം വർഗീയത പറയുന്നത്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാർട്ടി സെക്രട്ടറിയെ സിപിഐഎം പഠിപ്പിക്കണമെന്നും പി.എം.എ സലാം പറഞ്ഞു.
Story Highlight: pma-salam-against-pinarayivijayan-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here