Advertisement

സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം; സ്വാഗതം ചെയ്ത് സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍

September 21, 2021
1 minute Read

സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സിബിഎസ്ഇ
മാനേജ്‌മെന്റ് അസോസിയേഷന്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിടിക്കുന്നുവെന്ന വാദം ശരിയാണെന്നും സ്‌കൂളുകള്‍ തുറക്കണമെന്നും സിബിഎസ്ഇ സംസ്ഥാന പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാന്‍ പറഞ്ഞു.

മാനേജ്മെന്റ് അസോസിയേഷന് കീഴില്‍ 1500 ഓളം സിബിഎസ്ഇ സ്‌കൂളുകളാണ് ഉള്ളത്. തുറക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചു. സ്‌കൂളുകള്‍ തുറന്നാല്‍ പഴയ ഫീസ് പുനഃസ്ഥാപിക്കും. ഫീസ് വര്‍ദ്ധന നിലവില്‍ പരിഗണനയിലില്ല. സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇബ്രാഹിം ഖാന്‍ വ്യക്തമാക്കി.

Story Highlights : cbse on school opening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top