കണ്ണൂരിൽ ലീഗിനുള്ളിൽ വിഭാഗീയത; സമാന്തര മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ച് ഒരു വിഭാഗം

കണ്ണൂർ തളിപ്പറമ്പിൽ സമാന്തര മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ച് ലീഗിലെ ഒരു വിഭാഗം. മുനിസിപ്പൽ കമ്മിറ്റി പിരിച്ചുവിട്ട നടപടി ലീഗ് ജില്ലാ നേതൃത്വം റദ്ദാക്കിയിരുന്നു. ലീഗ് ജില്ലാ നേതൃത്വത്തിന്റെ പരാതിയിൽ പ്രതിഷേധിച്ചാണ് നടപടി.
അതേസമയം, വിജിലൻസ് കേസിൽപ്പെട്ട പാർട്ടി ഭാരവാഹികൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പാർട്ടി നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെച്ചു. അഴിമതി കേസിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദൾ കരീം ചേലേരി ഉൾപ്പടെയുള്ള ഭാരവാഹികൾ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ നേതാക്കളെ തടഞ്ഞുവച്ചത്. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി ഓഫീസിൽ യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.
Read Also : പൂവാറിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; എസ്.ഐയെ സസ്‌പെൻഡ് ചെയ്തു
അൻപതോളം യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നത്. കേസിൽ പെട്ട ഭാരവാഹികളുടെ രാജി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം. സ്ഥലത്ത് ഒന്നര മണിക്കൂറോളം സംഘർഷവസ്ഥ നിലനിന്നു. തളിപ്പറമ്പിൽ ലീഗ് കമ്മറ്റി മരവിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നു. പരാതി അനുഭാവപൂർവ്വം ചർച്ച ചെയ്യാമെന്ന് ജില്ലാ പ്രസിഡണ്ട് എഴുതി നൽകിയതിന് തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായത്.
Story Highlights : Kannur Muslim League conflicts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here