മെസിക്ക് പരുക്ക്; വരും മത്സരങ്ങളിൽ കളിക്കില്ല

പിഎസ്ജി സൂപ്പർ താരം ലയണൽ മെസിക്ക് പരുക്ക്. താരത്തിൻ്റെ കാൽമുട്ടിനാണ് പരുക്കേറ്റിരിക്കുന്നത്. ഇതോടെ ഒരാഴ്ചയെങ്കിലും താരം പുറത്തിരിക്കും. മെസി പിഎസ്ജിയുടെ അടുത്ത മത്സരങ്ങളിൽ കളിക്കില്ല. ഫ്രഞ്ച് ലീഗിൽ മെറ്റ്സിനെതിരായ മത്സരവും ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരവും മെസിക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒളിമ്പിക് ലിയോണിനെതിരെ നടന്ന മത്സരത്തിലാണ് മെസിക്ക് പരുക്കേറ്റത്. (lionel messi injured psg)
ഒളിമ്പിക് ലിയോണിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കഷ്ടപ്പെട്ട് രക്ഷപ്പെട്ട ഫ്രഞ്ച് ക്ലബിനായി നെയ്മർ, മൗറോ ഇക്കാർഡി എന്നിവരാണ് സ്കോർ ചെയ്തത്. ആദ്യം സ്കോർ ചെയ്തത് ലിയോൺ ആയിരുന്നെങ്കിലും പിഎസ്ജി തിരികെ വരികയായിരുന്നു.
പിഎസ്ജിക്കായി മെസി, നെയ്മർ, എംബാപ്പെ, ഡിമരിയ എന്നിവരൊക്കെ കളത്തിലിറങ്ങിയെങ്കിലും 54ആം മിനിട്ടിൽ ലൂക്കാസ് പക്കേറ്റ നേടിയ ഗോളിൽ ലിയോൺ ആണ് മുന്നിലെത്തിയത്. 66ആം മിനിട്ടിൽ ലഭിച്ച പെനൽറ്റി വലയിലെത്തിച്ച് നെയ്മർ പിഎസ്ജിയെ ഒപ്പമെത്തിച്ചു. പിന്നീട് പകരക്കാരനായി എത്തിയ മൗറോ ഇക്കാർഡി രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പിഎസ്ജിയുടെ വിജയഗോൾ നേടുകയായിരുന്നു. 6 മത്സരങ്ങൾ എല്ലാം വിജയിച്ച് 18 പോയിൻ്റുമായി പിഎസ്ജി തന്നെയാണ് ലീഗിൽ ഒന്നാമത്.
Story Highlights : lionel messi injured psg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here