Advertisement

‘സംസ്ഥാനത്ത് ഏത് ക്യാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’: എം.കെ. മുനീർ

September 21, 2021
2 minutes Read
MK Muneer criticize CM

ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്തി പ്രതികരിക്കണമെന്ന് എം.കെ. മുനീർ. സംസ്ഥാനത്ത് ഏത് ക്യാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് വ്യക്തമാക്കണമെന്നും എം.കെ. മുനീർ ആവശ്യപ്പെട്ടു.

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായാണ് സിപിഎമ്മിന്റെ പരാമർശം. യുവതികളെ തീവ്രവാദത്തിൻറെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബി ജെ പിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സി പി എം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാർട്ടി നൽകിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

Read Also : കെ റെയിൽ പദ്ധതി പ്രയോഗികമല്ല : എം കെ മുനീർ

ക്രൈസ്തവ ജനവിഭാഗങ്ങൾ വർഗീയമായ ആശയങ്ങൾക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും കുറിപ്പിലുണ്ട്. അടുത്തകാലത്തായി കേരളത്തിൽ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വർഗീയ സ്വാധീനത്തെ ഗൗരവത്തിൽ കാണണം. മുസ്ലീംകൾക്കെതിരെ ക്രിസ്ത്യൻ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

താലിബാൻ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്ന നിർദേശവും സിപിഎം നൽകുന്നു

Read Also : നടി മിയ ജോർജിന്റെ പിതാവ്‌ അന്തരിച്ചു

ക്ഷേത്രവിശ്വാസികളെ വർഗീയവാദികളുടെ പിന്നിൽ അണിനിരത്തുന്ന രീതി ഇല്ലാതാക്കാൻ ആരാധനാലയങ്ങൾ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വിശ്വാസികളെ വർഗീയവാദികളുടെ കയ്യിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും കുറിപ്പിൽ നിർദേശം നൽകുന്നു.

Story Highlights : MK Muneer criticize CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top