‘ബത്തേരി അര്‍ബര്‍ ബാങ്ക് അഴിമതിയില്‍ ഐ.സി ബാലകൃഷ്ണന് പങ്ക്’; പരാതി നല്‍കി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം

വയനാട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനെതിരെ പരാതിയുമായി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.വി ബാലചന്ദ്രന്‍ രംഗത്തെത്തി. ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയില്‍ ഐ.സി ബാലകൃഷ്ണന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പി.വി ബാലചന്ദ്രന്‍ കെ.പി.സി.സിക്ക് പരാതി നല്‍കി.
ഐ.സി ബാലകൃഷ്ണന്‍ പണം വാങ്ങിയതിന് തന്റെ കൈയില്‍ തെളിവുണ്ടെന്നാണ് പി.വി ബാലചന്ദ്രന്‍ പറയുന്നത്. അഴിമതി കേസില്‍ ഐ.സി ബാലകൃഷ്ണനെതിരെ കെ.പി.സി.സി നടപടി സ്വീകരിക്കണമെന്നും പി.വി ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു.
ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ വയനാട് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്നിരുന്നു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പരാതിയുമായി രംഗത്തെത്തിയതോടെ ഇത് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഐ.സി ബാലകൃഷ്ണന്‍ പറയുന്നത്. നേരത്തേ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളുമായി പി.വി ബാലചന്ദ്രന്‍ രംഗത്തെത്തിയിരുന്നുവെന്ന് ഐ.സി ബാലകൃഷ്ണന്‍ പറയുന്നു. ആ ഒരു ഘട്ടത്തല്‍ തനിക്കെതിരേയും ബാലചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ഐ.സി ബാലകൃഷ്ണന്‍ പറയുന്നു.
Story Highlights : complaint against i c balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here