ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 42 റൺസെടുത്തു. ഋഷഭ് പന്തും (35) ഡൽഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. (delhi capitals won sunrisers)
പൃഥ്വി ഷായെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും ശ്രേയാസ് അയ്യരും ചേർന്ന് 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 11ആം ഓവറിൽ ധവാൻ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകരുന്നത്. ധവാനെ റാഷിദ് ഖാൻ അബ്ദുൽ സമദിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഋഷഭ് പന്ത് പഴയ ക്യാപ്റ്റൻ ശ്രേയാസ് അയ്യരുമായി ചേർന്ന് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചു.
Read Also : ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച; ഡൽഹിക്ക് 135 റൺസ് വിജയലക്ഷ്യം
മൂന്നാം വിക്കറ്റിൽ പന്ത്-അയ്യർ കൂട്ടുകെട്ട് അപരാജിതമായ 67 റൺസ് ആണ് പടുത്തുയർത്തിയത്. അയ്യർ (47), പന്ത് (35) എന്നിവർ പുറത്താവാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി. സൺറൈസേഴ്സിൽ ഒരാൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 28 റൺസ് നേടിയ അബ്ദുൽ സമദ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിക്കായി കഗീസോ റബാഡ 3 വിക്കറ്റ് വീഴ്ത്തി.
Story Highlights: delhi capitals won sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here