മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം; ശിഷ്യന്‍ ആനന്ത് ഗിരി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയില്‍

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിഷ്യന്‍ ആനന്ത് ഗിരിയെ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ആനന്ദ് ഗിരിയെ ചൊവ്വഴ്ച 12 മണിക്കൂര്‍ പോലിസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, നരേന്ദ്ര ഗിരിയുടെ മരണത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അലഹബാദിലെ സ്വരൂപ് റാണി നെഹ്റു മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മാർട്ടം പൂര്‍ത്തിയായത്. മഹന്ത് നരേന്ദ്ര ഗിരിയുടെ പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസ തടസം മൂലമാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Read Also : പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും; ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം
എന്നാല്‍ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകിട്ടാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹന്ത് നരേന്ദ്ര ഗിരി കഴിഞ്ഞിരുന്ന മഠത്തില്‍ മൃതദേഹം കണ്ടെത്തിയത്.
Story Highlight: anand-giri-prime-accused-in-mahant-narendra-giri-death-case-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here