Advertisement

സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി

September 23, 2021
Google News 1 minute Read

പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊണ്ടോട്ടിക്കാരനായ ഫൈസല്‍ എന്ന ബസുടമയാണ് മായം കലര്‍ന്ന ഡീസല്‍ കയറ്റി വിടുന്നതെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി. ഡീസല്‍ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു. നേരത്തെ തൃശൂരിൽ നിന്നും മായം കലർന്ന ഡീസൽ പിടികൂടിയിരുന്നു.

Read Also : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി

Story Highlight: impure-diesel-was-seized-from-a-private-bus-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here