എല്‍ഡിഎഫ് യോഗം ഇന്ന്; ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനവിഭജനം മുഖ്യഅജണ്ട

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ വിവാദത്തിനിടയില്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും. രാവിലെ 11 മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുക. സര്‍വകക്ഷി യോഗം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയ സ്ഥിതിക്ക് ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇന്നുണ്ടാകാന്‍ സാധ്യതയില്ല. LDF meeting
അതേസമയം ആദ്യം വിവിധ മതസാമുദായിക സംഘടനകളുടെ യോഗം വിളിക്കുന്നതിനുള്ള സാധ്യത എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാന വിഭജനം അന്തിമമാക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്. പുതിയ ഘടക കക്ഷികള്‍ക്ക് ഇരുപാര്‍ട്ടികളും വിട്ടുകൊടുക്കേണ്ട സ്ഥാപനങ്ങളിലാണ് ധാരണയായിട്ടുള്ളത്.
അതിനിടെ കര്‍ഷക സംഘടനകള്‍ 27ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കും. ഒക്ടോബര്‍ ആദ്യവാരം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ഐഎന്‍എല്ലിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് എല്‍ഡിഎഫ് യോഗം നടക്കുന്നത്.
Story Highlights: LDF meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here