ഏകദിന ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ രവി ശാസ്ത്രി വിരാട് കോലിയെ ഉപദേശിച്ചിരുന്നു എന്ന് റിപ്പോർട്ട്

ഏകദിന ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ രവി ശാസ്ത്രി വിരാട് കോലിയെ ഉപദേശിച്ചിരുന്നു എന്ന് റിപ്പോർട്ട്. പരിമിത ഓവർ മത്സരങ്ങളിലെ ക്യാപ്റ്റൻ സ്ഥാനം മറ്റാരെയെങ്കിലും ഏല്പിക്കാൻ ശാസ്ത്രി ഉപദേശിച്ചു എന്നും അത് കോലി പരിഗണിച്ചില്ലെന്നുമാണ് റിപ്പോർട്ട്. പകരം ടി-20 ലോകകപ്പ് സ്ഥാനം മാത്രം ഉപേക്ഷിക്കുകയാണ് താരം ചെയ്തത്. (Ravi Shastri Kohli captaincy)
ഈ വർഷാരംഭത്തിൽ ശാസ്ത്രി കോലിയുമായി ക്യാപ്റ്റൻ സ്ഥാനം ചർച്ച ചെയ്തിരുന്നു. എന്നാൽ, ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ കഴിയില്ലെന്ന് കോലി വ്യക്തമാക്കി. കാര്യങ്ങൾ തീരുമാനിച്ചതുപോലെ മുന്നോട്ടുപോയില്ലെങ്കിൽ 2023നു മുൻപ് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് വിവരം. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ കോലിയെ കൂടുതൽ ഉപയോഗിക്കണമെന്ന നിലപാട് തന്നെയാണ് ബിസിസിഐക്കും ഉള്ളത്.
ലോകകപ്പിന് ശേഷം ടി-20 നായക സ്ഥാനം ഒഴിയുമെന്നാണ് കോലി അറിയിച്ചത്. ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും വിരാട് കോലി പറയുന്നു. ട്വിറ്ററിലൂടെയാണ് വിരാട് ഇക്കാര്യം അറിയിച്ചത്.
Read Also : വിരാട് കോലി വിറ്റ ലംബോർഗിനി കാർ കൊച്ചിയിൽ വിൽപ്പനയ്ക്ക്; വില 1.35 കോടി
ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് വിരാട് പറയുന്നു. ഒൻപത് വർഷത്തോളമായി മൂന്ന് ഫോർമാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വർഷമായി നായകനെന്ന നിലയിൽ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നൽകണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യിൽ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.
ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. രവി ശാസ്ത്രി, രോഹിത് ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്തു. ഒക്ടോബറിൽ നടക്കുന്ന ട്വന്റി-20 വേൾഡ് കപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് സിംഗ്, സെലക്ടർമാർ ഉൾപ്പെടെയുള്ളവരോടും തീരുമാനം പറഞ്ഞിരുന്നു. തന്റെ കഴിവിന്റെ മുഴുവൻ പുറത്തെടുത്ത് ഇനിയും ഇന്ത്യൻ ക്രിക്കറ്റിനായി സേവനം തുടരുമെന്നും വിരാട് കൂട്ടിച്ചേർത്തു.
അതേസമയം, ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
Story Highlights: Ravi Shastri advised Virat Kohli captaincy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here