Advertisement

നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിങ് നടത്തിയെന്നാരോപിച്ച് യുവാവിന് മര്‍ദനം

September 23, 2021
1 minute Read
young boy attacked by locals

തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ യുവാവിന് മര്‍ദനം. വട്ടിയൂര്‍കാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദനമേറ്റത്. ബൈക്ക് റേസിങ് നടത്തിയെന്നാരോപിച്ചായിരുന്നു യുവാവിനെ രണ്ടംഗ സംഘം മര്‍ദിച്ചത്. മര്‍ദിച്ചയാളുടെ ബൈക്ക് ഇടിച്ച് ഉണ്ണികൃഷ്ണന്റെ കാലൊടിഞ്ഞു. അപകടത്തിന് ശേഷവും മര്‍ദ്ദനം തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ യുവാവ് വട്ടിയൂര്‍കാവ് പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ഞായറാഴ്ച നെയ്യാര്‍ഡാം റിസര്‍വോയറിലാണ് സംഭവമുണ്ടായത്. വട്ടിയൂര്‍കാവ് സ്വദേശി ഉണ്ണികൃഷ്ണനും സുഹൃത്തുക്കളും നെയ്യാര്‍ ഡാം പരിസരത്തെത്തിയതായിരുന്നു. പല ബൈക്കുകളിലായി എത്തിയ യുവാക്കള്‍ റേസിങ് അടക്കം പ്രകടനങ്ങള്‍ നടത്തിയ ശേഷം മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

Read Also : പൂവാറിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; എസ്.ഐയെ സസ്‌പെൻഡ് ചെയ്തു

ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടംഗസംഘം തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നെന്ന് യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

blob:https://www.twentyfournews.com/fd19a283-c74e-4d93-bfb2-48eda5dfe74c

Story Highlights: young boy attacked by locals, neyyarDam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top