നെയ്യാർഡാമിൽ ബൈക്ക് റേസറെ വാഹനമിടിച്ച ശേഷം മർദിച്ചവർക്കെതിരെ കേസെടുത്തു

നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിനെ വാഹനമിടിപ്പിച്ച ശേഷം മർദിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. യുവാവിന്റെ ബൈക്കിനെ ഇടിച്ചു വീഴ്ത്തി മർദിച്ച ലാലു, അനീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രദേശവാസികൾ തന്നെയാണ് ഇവർ.
വാഹനമിടിപ്പിച്ചതിനെത്തുടർന്ന് വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലൊടിഞ്ഞിരുന്നു. അപകടത്തിന് ശേഷം ഉണ്ണികൃഷ്ണനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Read Also : നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിങ് നടത്തിയെന്നാരോപിച്ച് യുവാവിന് മര്‍ദനം
നെയ്യാര്‍ ഡാമില്‍ സന്ദര്‍ശനത്തിനായെത്തിയ യുവാക്കളുടെ സംഘത്തില്‍പ്പെട്ട ഒരാളുടെ ബൈക്കില്‍ വേഗത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ഇടിച്ചു കയറ്റുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ ഉണ്ണികൃഷ്ണന്റെ കാല്‍ രണ്ട് കഷണങ്ങളായി ഒടിഞ്ഞു തൂങ്ങി. നിലത്തു വീണ യുവാവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതേസമയം വൈകുന്നേരങ്ങളില്‍ ഈ പ്രദേശത്ത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി യുവാക്കള്‍ റേസിംഗ് നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Read Also : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-07-2021)
Story Highlights: A case has been registered Neyyar Dam Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here