Advertisement

തോറ്റ വിദ്യാര്‍ത്ഥികളെ പണം വാങ്ങി ജയിപ്പിച്ചു; കേരള സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫിസര്‍ അറസ്റ്റ്

September 24, 2021
Google News 1 minute Read
bribe case-kerala university

തോറ്റ വിദ്യാര്‍ത്ഥികളെ പണം വാങ്ങി ജയിപ്പിച്ച കേസില്‍ കേരള സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫിസര്‍ അറസ്റ്റില്‍. പണം വാങ്ങി ഗ്രേസ്മാര്‍ക്ക് നല്‍കിയാണ് സെക്ഷന്‍ ഓഫിസര്‍ വിനോദ് തോറ്റ കുട്ടികളെ വിജയിപ്പിച്ചത്. സൈബര്‍ പൊലീസാണ് കേസെടുത്തത്. bribe case-kerala university

കേരള സര്‍വകലാശാലയിലെ ചില ക്രമക്കേടുകള്‍ സംബന്ധിച്ച് സൈബര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്. വഞ്ചനാക്കുറ്റം, ഐടി നിയമത്തിലെ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയിരിക്കുന്നത്.

Read Also : കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ്; കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പ്രാഥമിക അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Story Highlights: bribe case-kerala university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here