Advertisement

വാക്സിനുകള്‍ക്കിടയിലെ ഇടവേള; 84 ദിവസത്തിലുറച്ച് കേന്ദ്രം; കോടതി ഇടപെടരുതെന്നും നിലപാട്

September 24, 2021
1 minute Read
covid vaccine interval highcourt

വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

കിറ്റക്സ് ജീവനക്കാര്‍ ആദ്യ ഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. നിലവില്‍ വാക്സിനേഷന്‍ നടത്താന്‍ കിറ്റക്സിന് തടസ്സമില്ല. അതേസമയം, വിഷയത്തിൽ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കിറ്റക്സ് അറിയിച്ചു. കേന്ദ്രത്തിന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.

വാക്സിൻ ഇടവേളയിൽ ഹൈക്കോടതി ഇളവ് നൽകിയിരുന്നു. രണ്ട് ഡോസ് കൊവിഷീൽഡ്‌ വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

Read Also : പ്രതിരോധ വാക്സിനുകള്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന വാദം തെറ്റ്: കോടതി

താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു.കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ അപ്പീൽ നൽകിയിരുന്നു.

Story Highlights: covid vaccine interval high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top