Advertisement

വാഹന പെര്‍മിറ്റുകളുടെ കാലാവധി കൂട്ടണം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു

September 24, 2021
1 minute Read
minister antony raju

ഡ്രൈവിങ് ലൈസന്‍സുകളുടെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു. minister antony raju

ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി നീട്ടണമെന്നാണ് ആവശ്യം. ഈ മാസം 30ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് രേഖകള്‍ പുതുക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.

Story Highlights: minister antony raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top