കാലവര്‍ഷം സജീവമാകും; ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരള തീരത്ത് കാറ്റും കാലവര്‍ഷവും ശക്തമാകും. rain alert kerala
ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരള- ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ മണ്ണിടിച്ചിലിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്. 28ന്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
Story Highlights: rain alert kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here