സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്‍പകം യെച്ചൂരി അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണ കാരണം. sitaram yechuri’s mother passes away
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഡല്‍ഹിയിലെ ഗുരുഗ്രാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കി .
പരേതനായ സര്‍വ്വേശ്വര സോമയാജലു ആണ് ഭര്‍ത്താവ്. മരുമകള്‍ സീമ ചിഷ്ടി (മുന്‍ റസിഡന്റ് എഡിറ്റര്‍, ഇന്ത്യന്‍ എക്സ്പ്രസ്, ഡല്‍ഹി). നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു.
Deeply saddened by the passing of Kalpakam Yechury, mother of Comrade @SitaramYechury, the General Secretary of CPI(M). Heartfelt Condolences.
— Pinarayi Vijayan (@vijayanpinarayi) September 25, 2021
Story Highlights: sitaram yechuri’s mother passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here