നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ വിളിച്ച യോഗം ഇന്ന്

നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം ഇന്ന് ചേരും. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് യോഗം ചേരുക. നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും സുരക്ഷ, വികസന വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുമായാണ് യോഗം.
ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, കേരളം, മധ്യപ്രദേശ് എന്നീ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിനിധികളെയുമാണ് യോഗത്തിനായി വിളിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ഡി.ജി.പി അനില്‍ കാന്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും വികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും യോഗത്തെ അറിയിക്കും.
Story Highlights: amit meet cheif ministers today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here