കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ബൈക്കില്‍ പോകുകയായിരുന്ന ജസ്റ്റിനെയും ഭാര്യയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ജിനി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് ആനയുടെ കൊമ്പ് ഒടിഞ്ഞിട്ടുണ്ട്. ആന മറ്റു വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കി. ആനയെ നാട്ടുകാരും വന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനത്തിലേക്കു തുരത്തി.
Story Highlights: elephant kills man in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here