Advertisement

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന 60 കാരൻ മരിച്ചു

3 days ago
1 minute Read

കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 60 കാരൻ മരിച്ചു. അട്ടപ്പാടി സ്വർണ്ണഗദ്ദ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ കാളിയാണ് കാട്ടാനാക്രമണത്തിൽ മരിച്ചത്. ഗുരുതര പരുക്കേറ്റ കാളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കാട്ടനയ്ക്ക് മുമ്പിൽ പെടുകയായിരുന്നു. കാളിയുടെ ഇരുകാലുകൾക്കും പരിക്കേറ്റിരുന്നു. വിറക് ശേഖരിക്കാനെത്തിയ മറ്റ് പ്രദേശവാസികളാണ് വിവരം വനം വകുപ്പിൽ അറിയിച്ചത്.

പ്രദേശത്ത് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. മരണപ്പെട്ട കാളിയുടെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

Story Highlights : One died in elephant attack Attappadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top