Advertisement

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

September 26, 2021
2 minutes Read
encounter in j&k

ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. encounter in j&k bandipora വടക്കന്‍ കശ്മീരിലെ ബന്ദിപോരയിലെ വാത്‌നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം തുടരുന്നതായാണ് വിവരം.

ഭീകരവാദികള്‍ സൈന്യത്തിന് നേരെ നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍, ബിജെപി നേതാവ് ബാരിയെയും കുടുംബാംഗങ്ങളെയും കൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു.
ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരി, സഹോദരന്‍ ഉമര്‍ സുല്‍ത്താന്‍, പിതാവ് ബഷീര്‍ അഹമ്മദ് ഷെയ്ഖ് എന്നിവര്‍ കഴിഞ്ഞ ജൂലൈയിലാണ് ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു വസീം ബാരി.

Story Highlights: encounter in j&k

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top