പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കല്‍ പിടിയില്‍

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കലാണ് പിടിയിലായത്. പലരില്‍ നിന്നായി ഇയാള്‍ നാല് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യുഎഇയിലും മറ്റുമുള്ള രാജകുടുംബാംഗങ്ങള്‍ക്ക് താന്‍ പുരാവസ്തു നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ രണ്ട് ലക്ഷം കോടിയിലധികം രൂപ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇയാള്‍ പരിചയക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ചില നിയമക്കുരുക്കുകള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കില്ലെതാത്ക്കാലിക ആവശ്യങ്ങള്‍ക്കായി പണം നല്‍കണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് വിശ്വസിച്ച് പണം നല്‍കിയവരാണ് കബളിപ്പിക്കപ്പെട്ടത്.
Story Highlights: monson mavunkal arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here